നീറ്റ് പരിശീലന കേന്ദ്രത്തിൽ രണ്ട് വിദ്യാർഥികൾ ആത്മഹത്യ ചെയ്ത നിലയിൽ


കോട്ടയില്‍ എംബിബിഎസ് പ്രവേശന പരിശീലന കേന്ദ്രത്തിലെ രണ്ട് വിദ്യാർഥികളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഉദയ്പൂര്‍ സ്വദേശിയായ മെഹുൽ വൈഷ്ണവ്(18), ആദിത്യ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഹോസ്റ്റൽ മുറിയിലാണ് മെഹുൽ വൈഷ്ണവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആദിത്യയും ഹോസ്റ്റൽ മുറിയിലാണ് ജീവനൊടുക്കിയത്. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളിൽ പരിശീലനം നടത്തുന്ന വിദ്യാര്‍ഥികളാണ് ഇരുവരും. രണ്ട് മാസത്തിനിടെ രാജസ്ഥാനിലെ കോട്ടയില്‍ പരിശീലനത്തിന് എത്തിയ ഒൻപത് വിദ്യാർഥികളാണ് ജീവനൊടുക്കിയത്.

പഠനഭാരം സംബന്ധിച്ച വിഷയങ്ങളാണോ അതോ സ്വകാര്യ പ്രശ്നങ്ങളാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വ്യക്തമല്ല. ഉദയ്പൂരിലെ സലൂംബാര്‍ സ്വദേശിയാണ് മെഹുല്‍. രണ്ട് മാസം മുന്‍പാണ് നീറ്റ് പരീക്ഷ തയാറെടുപ്പിനായി മെഹുല്‍ പരിശീലന കേന്ദ്രത്തില്‍ എത്തിയത്. വിഗ്യാന്‍ നഗര്‍ മേഖലയിലാണ് മെഹുൽ താമസിച്ചിരുന്ന ഹോസ്റ്റല്‍ സ്ഥിതി ചെയ്യുന്നത്. സംഭവ സമയത്ത് മെഹുല്‍ ഹോസ്റ്റല്‍ മുറിയില്‍ തനിച്ചായിരുന്നുവെന്നാണ് പ്രാഥമിക വിവരം. രാവിലെ ആയിട്ടും മെഹുലിനെ പുറത്തേക്ക് കാണാതായതോടെ സഹപാഠികള്‍ വാർഡനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

article-image

asasdadsasads

You might also like

  • Lulu Exchange
  • Straight Forward

Most Viewed