ആര്‍ടിസ്റ്റ് മിഥുന്‍ മോഹന്‍ അന്തരിച്ചു


ആര്‍ടിസ്റ്റ് മിഥുന്‍ മോഹന്‍ അന്തരിച്ചു. ഗോവയില്‍ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. ഡിജിറ്റല്‍, നോണ്‍ ഡിജിറ്റല്‍ പെയിന്റിംഗ് മേഖലകളില്‍ ഒരു പോലെ ശ്രദ്ധിക്കപ്പെട്ട മിഥുന്‍ നിരവധി ചലച്ചിത്രങ്ങളുടേയും നാടകങ്ങളുടേയും ഭാഗമായിട്ടുണ്ട്. ലോകമേ തറവാട് പ്രദര്‍ശനം, കൊച്ചി ബിനാലെ മുതലായവയില്‍ മിഥുന്റെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഡിജിറ്റല്‍, നോണ്‍ ഡിജിറ്റല്‍ പെയിന്റിംഗുകളില്‍ ഒരേ പോലെ കഴിവുതെളിയിച്ചിട്ടുള്ള ആര്‍ടിസ്റ്റാണ് മിഥുന്‍ മോഹന്‍. കടലാഴങ്ങളെക്കുറിച്ച് വേറിട്ട കാഴ്ചപ്പാട് പങ്കുവയ്ക്കുന്ന സീ ഫെയറി, ദി റോവര്‍, പരലോകം മുതലായവ ഏറെ ശ്രദ്ധിക്കപ്പെട്ട സൃഷ്ടികളാണ്.

പത്രത്താളുകളിലെ ചരമവാര്‍ത്തകളില്‍ നിന്ന് മനസില്‍ തട്ടിയ സ്ത്രീരൂപങ്ങളെ പകര്‍ത്തിയ വുമണ്‍ ഫ്രം ഒബിച്വറി, മനുഷ്യകേന്ദ്രീകൃത ലോകത്തില്‍ നിന്ന് മാറിചിന്തിക്കുന്ന മോങ്ക്, ലാഫ്റ്റര്‍ മുതലായ സൃഷ്ടികളും ശ്രദ്ധേയമാണ്.

article-image

asddsss

You might also like

  • Lulu Exchange
  • Straight Forward

Most Viewed