ബ്രിജ് ഭൂഷനെതിരായ പ്രതിഷേധത്തില്‍ നിന്ന് പിന്മാറിസാക്ഷി മാലിക്


ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ സമരത്തില്‍ നിന്നും ഗുസ്തി താരം സാക്ഷി മാലിക് പിന്മാറി. താരം നോര്‍ത്തേണ്‍ റെയില്‍വേയില്‍ തിരികെ ജോലിക്ക് പ്രവേശിച്ചു എന്നാണ് വിവരം. കഴിഞ്ഞ ദിവസം സാക്ഷി മാലിക് ഉള്‍പ്പെടെയുള്ള താരങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ സമരത്തില്‍ നിന്നുള്ള പിന്മാറ്റം.

ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് അമിത് ഷാ താരങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. സാക്ഷി മാലിക് ഉള്‍പ്പെടെയുള്ള താരങ്ങള്‍ തങ്ങളുടെ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്ന് ഉള്‍പ്പെടെ പറഞ്ഞതിന് ശേഷമാണ് അമിത് ഷാ താരങ്ങളുമായി കൂടിക്കാഴ്ചയ്‌ക്കെത്തിയിരുന്നത്.

article-image

dfgdfdff

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed