ആദിവാസികുട്ടികളുടെ ഊര് വിദ്യാകേന്ദ്രം ദത്തെടുത്ത് ഡിവൈഎഫ്ഐ

ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടികൾ കൂടുതലായി പഠിക്കുന്ന കൊക്കാത്തോട് ഊര് വിദ്യാ കേന്ദ്രം ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി ദത്തെടുത്തു. പ്രവേശനോത്സവം പ്രമാണിച്ച് പഠനോപകരണങ്ങളും, മധരവും കുട്ടികള്‍ക്ക് നല്‍കി. സ്കൂളിന്‍റെ വിദ്യാഭ്യാസപരാമായ ആവശ്യങ്ങൾക്ക് ഡിവൈഎഫ്ഐ എല്ലവിധമായ സഹായവും പിന്തുണയും നൽകും. കുട്ടികൾക്കാവശ്യമായ വസ്ത്രങ്ങൾ,ഉച്ച ഭക്ഷണം തുടങ്ങി എല്ലാ കാര്യങ്ങളിലും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുകയാണ് ദത്തെടുക്കൽ കൊണ്ട് ഡിവൈഎഫ്ഐ ലക്ഷ്യമിടുന്നത്.
ഊര് വിദ്യാകേന്ദ്രത്തിൽ നടന്ന ചടങ്ങ് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സി സുമേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ട്രഷറർ വിപിൻ വേണു അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം വി. ശിവകുമാർ, സിപിഐഎം കൊക്കാത്തോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി മോഹനൻ, അധ്യാപിക ലിൻസി ഷാജി മേഖല സെക്രട്ടറി നിഷാദ്, ബ്ലോക്ക് കമ്മറ്റി അംഗങ്ങളായ സജീന, ശ്രീഹരി, സിനീഷ്, യദു എന്നിവർ സംസാരിച്ചു.
asddsddas