ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവ ഗാനം പ്രകാശനം ചെയ്തു


ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവ ഗാനം പ്രകാശനം ചെയ്തു. മുരുകൻ കാട്ടാക്കട രചിച്ച് മഞ്ജരി ആലപിച്ച പ്രവേശനോത്സവ ഗാനം എല്ലാ സ്കൂളുകളിലേക്കും നൽകുമെന്നും മന്ത്രി അറിയിച്ചു. മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം, സൂര്യനെ പിടിക്കണം പിടിച്ചു സ്വന്തമാക്കണം... എന്നു തുടങ്ങുന്ന ഗാനം വിജയ് കരുണാണ് സംഗീത സംവിധാനം നിർവ്വഹിച്ചത്.

സംസ്ഥാന തല സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മലയിന്‍കീഴ് സ്കൂള്‍ സമുച്ചയത്തില്‍ വെച്ചാണ് ഇത്തവണ സംസ്ഥാനതല പ്രവേശനോത്സവം നടക്കുന്നത്.

article-image

DFGDFGDFG

You might also like

  • Straight Forward

Most Viewed