കേരളം വിടാതെ മറ്റ് വഴിയില്ല; ബിന്ദു അമ്മിണി ഡൽഹിയിലേക്ക്


സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് ശബരിമലയില്‍ കയറിയ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി കേരളം വിട്ടു. ഡൽഹിയിലെത്തിയ അവർ സുപ്രീം കോടതിയിൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. പ്രശസ്ത അഭിഭാഷകൻ മനോജ്‌ സെൽവന്റെ ഓഫിസിൽ ജോയിൻ ചെയ്തു പ്രവർത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഡൽഹിയിലെത്തി എന്ത് ചെയ്യുമെന്ന്‌ പോലും ഉറപ്പില്ലാതെയാണ് പ്രത്യേക സാഹചര്യത്തിൽ കേരളം വിട്ടുപോരാൻ തീരുമാനിച്ചതെന്നും എന്നാൽ, അതിനൊക്കെ മുകളിലാണ് കഴിഞ്ഞ കുറേ വർഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അവർ കുറിച്ചു.

കേരളം തന്നെ സംബന്ധിച്ച് ജീവിക്കാനാവാത്ത സ്ഥലമായി മാറിയെന്നും ഇവിടം വിടുകയല്ലാതെ മറ്റു വഴിയില്ലെന്ന് ബിന്ദു അമ്മിണി ഈയിടെ പറഞ്ഞിരുന്നു. കേരളത്തിൽ തന്നെ മാറ്റിനിർത്തുന്നതിൽ സർക്കാർ, സി.പി.എം, സി.പി.ഐ, ലിബറൽ സ്പേസിൽ നിൽക്കുന്ന ചിലർ, കോൺഗ്രസ്‌ തുടങ്ങി എല്ലാവരും ഉണ്ട്. പക്ഷേ പുതുതലമുറയിൽ പെട്ടവരുടെ സ്നേഹം ഞാൻ അനുഭവിച്ചറിഞ്ഞതാണ്. പിന്തുണക്കുന്നവരുടെ സ്നേഹം തിരസ്കരിച്ചിട്ടല്ല ഞാൻ കേരളം വിട്ടത്. ആ സ്നേഹം കൂടെ കൂട്ടിയിട്ടാണ് പോന്നത്. ലോകത്തിന്റെ ഏത് കോണിൽ ആണെങ്കിലും ഇടപെടേണ്ട വിഷയങ്ങളിൽ ഇടപെടുകയും ചെയ്യും. ഇപ്പോഴും കേരളത്തിൽ സി.പി.എമ്മിനെ പിന്തുണക്കുന്നയാളാണ്‌ ഞാൻ. ഞാൻ പാർട്ടി മെമ്പർ അല്ല. എനിക്ക്‌ ശരിയല്ലെന്ന്‌ തോന്നുന്ന കാര്യങ്ങൾ പറയാൻ അവകാശം ഉള്ള ഒരു ഇന്ത്യൻ പൗരയാണ്. എന്നെ ആക്രമിക്കുന്നവരുടെ ഒപ്പം മാർക്സിസ്റ്റ്‌ സൈബർ പോരാളികളും ഉണ്ടെന്നും അവർ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.

ശബരിമല കര്‍മസമിതിയുടെ ശക്തമായ പ്രതിഷേധത്തിനിടെ, കനത്ത പൊലീസ് സുരക്ഷയിലാണ് ബിന്ദു അമ്മിണിയും കനകദുര്‍ഗയും 2019 ജനുവരിയില്‍ ശബരിമല ക്ഷേത്രത്തില്‍ കയറിയത്. ഇതിനെത്തുടര്‍ന്ന് ബിന്ദു അമ്മിണിക്ക് നേരെ പലയിടത്തും അക്രമം നടന്നിരുന്നു

article-image

DSDAS

You might also like

Most Viewed