100ദിന കർമപരിപാടിയിൽ പേര് ഉൾപ്പെടുത്തിയില്ല; അതൃപ്തിയറിയിച്ച് മന്ത്രി ജി ആർ അനിൽ


രണ്ടാം പിണറായി സര്‍ക്കാരിന്‍റെ 100 ദിന കർമ പരിപാടിയുടെ ഭാഗമായി നടത്തുന്ന പരിപാടിയുടെ പത്ര പരസ്യത്തിൽ സ്വന്തം പേര് ഉൾപ്പെടുത്താത്തതിൽ അതൃപ്തിയറിയിച്ച് മന്ത്രി ജി ആർ അനിൽ.

തിരുവനന്തപുരം പിരപ്പൻകോട് ഇന്ന് നടക്കാനിരിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രഖ്യാപനങ്ങൾ സംബന്ധിച്ച പരസ്യത്തെ ചൊല്ലിയാണ് വിവാദം. സ്വന്തം മണ്ഡലത്തിലെ പരിപാടിയായിട്ടും പേരും ചിത്രവും ഉൾപ്പെടുത്തിയില്ല എന്നാണ് ജി ആർ അനിലിന്റെ വിമർശനം. ആരോഗ്യവകുപ്പാണ് പരസ്യം നൽകിയത് എന്നാണ് പി ആർ ഡി മന്ത്രിക്ക് നൽകിയ വിശദീകരണം.

article-image

dfsadfsfad

You might also like

Most Viewed