പൊന്നമ്പലമേട്ടിലെ അനധികൃത പൂജ; വനം വികസന കോർപ്പറേഷൻ ജീവനക്കാർക്ക് സസ്‌പെൻഷൻ


പൊന്നമ്പലമേട്ടിലെ അനധികൃത പൂജയിൽ വനം വികസന കോർപ്പറേഷൻ ജീവനക്കാർക്ക് സസ്‌പെൻഷൻ. സൂപ്പർവൈസർ രാജേന്ദ്രൻ കറുപ്പയ്യ, സാബു മാത്യു എന്നിവർക്കെതിരെയാണ് നടപടി. പൂജയ്ക്കെത്തിയവരെ പൊന്നമ്പലമേട്ടിൽ കയറാൻ സഹായിച്ചത് ഇവരാണെന്ന് നേരത്തെ തെളിഞ്ഞിരുന്നു. ഇരുവരെയും വനംവകുപ്പ് അറസ്റ്റ് ചെയ്തിരുന്നു.

പൊന്നമ്പലമേട്ടിൽ അനധികൃതമായി കടന്നു കയറി പൂജ നടത്തിയ കേസിലാണ് പ്രതികൾക്ക് വനത്തിനുള്ളിൽ കടന്നുകയറാൻ സഹായം നൽകിയ വനം വികസന കോർപ്പറേഷൻ ജീവനക്കാരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ ജാമ്യമില്ല വകുപ്പു ചുമത്തിയാണ്
3000 രൂപ വാങ്ങിയാണ് പ്രതികൾ പൂജ നടത്തിയ നാരായണൻ നമ്പൂതിരിയെയും സംഘത്തെയും വനത്തിനുള്ളിലേക്ക് കൊണ്ടുപോയത് എന്നാണ് കണ്ടെത്തൽ . പ്രതികളെ പൊന്നമ്പലമേട്ടിൽ എത്തിച്ച് ഇന്ന് തെളിവെടുപ്പും നടത്തി.ഇതിന് പിന്നാലെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണറുടെ പരാതിയിൽ മൂഴിയാർ പോലീസും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.മതസ്പർധ ഉണ്ടാക്കാൻ ശ്രമിക്കൽ, വിശ്വാസത്തെ അവഹേളിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. കേസിൽ വനം വകുപ്പ് ഉൾപ്പെടുത്തിയ പ്രതികൾക്ക് പുറമേ കൂടുതൽ പ്രതികൾ ഉണ്ടാകുമെന്ന സൂചനയും പോലീസ് നൽകിയിട്ടുണ്ട്.

പൊന്നമ്പലമേട്ടിൽ പൂജക്കെത്തിയ നാരായണൻ നമ്പൂതിരിയോട് അടുത്തദിവസം സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെടുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.അതേസമയം നേരത്തെ വനം വകുപ്പ് ഉദ്യോഗസ്ഥർ അനധികൃതമായി പലരെയും പൊന്നമ്പലമേട്ടിലേക്ക് കൊണ്ടുപോയിട്ടുണ്ട് എന്ന വിവരവും അന്വേഷണപരിധിയിൽ പെടുത്തണമോ എന്ന കാര്യവും പോലീസ് പരിഗണിക്കുന്നുണ്ട്.

article-image

dfgfgddfg

You might also like

Most Viewed