കരിപ്പൂരിൽ കോടികളുടെ സ്വര്‍ണക്കടത്ത്; ദമ്പതികളുള്‍പ്പടെ 3 പേര്‍ പിടിയില്‍


കരിപ്പൂർ വിമാനത്താവളം രണ്ട്കോടിയിലേറെ രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ദമ്പതികളുള്‍പ്പടെ മൂന്നുപേര്‍ പിടിയില്‍. ഒരു കോടി 17 ലക്ഷം രൂപയുടെ സ്വര്‍മവുമായി കുന്നമംഗലം സ്വദേശി ഷബ്നയും പിന്നാലെ ഒരുകോടി 15 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കൊടുവള്ളി സ്വദേശികളായ ഷറഫുദ്ദീന്‍– ഷമീന ദമ്പതികളും പിടിയിലായി.

950 ഗ്രാം സ്വര്‍ണം ഷറഫുദ്ദീന്‍ ശരീരത്തിലെ രഹസ്യഭാഗത്ത് ഒളിപ്പിച്ചതായും 1198 ഗ്രാം സ്വര്‍ണം ഷമീന ഉള്‍വസ്ത്രത്തില്‍ ഒളിപ്പിച്ചതായും കസ്റ്റംസ് കണ്ടെത്തി. കുട്ടികള്‍ക്കൊപ്പം ദുബായ് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിവരവെയാണ് സ്വര്‍ണക്കടത്ത് നടത്തിയത്.

article-image

dasadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed