ആനയുടെ ആക്രമണത്തിൽ പരുക്കേറ്റ വിദ്യാർത്ഥി മരിച്ചു

പാലക്കാട്: കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു. ആനക്കട്ടി സലീംഅലി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിയായ വിശാല്‍ ശ്രീമാലയാണ് മരിച്ചത്. ഇവിടെ ഇന്‍റേണ്‍ഷിപ്പിന് എത്തിയതായിരുന്നു രാജസ്ഥാന്‍ സ്വദേശിയായ വിശാല്‍. ചൊവ്വാഴ്ച രാത്രി കാട്ടാനയുടെ മുമ്പില്‍പെട്ട വിശാലിനെ ആന എടുത്ത് എറിയുകയായിരുന്നു.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് അഗളിയിലെ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സ നല്‍കാന്‍ കോയമ്പത്തൂരിലേയ്ക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം. കേരളാ-തമിഴ്‌നാട് അതിര്‍ത്തി പ്രദേശത്തുവച്ചാണ് വിശാലിനെ കാട്ടാന ആക്രമിച്ചത്. ആനക്കട്ടിയില്‍ കാട്ടാന ആക്രമണത്തില്‍ ഈ വര്‍ഷം ഇതുവരെ മൂന്നുപേരാണ് മരിച്ചത്.
cxvzvczx