ഡോ.വന്ദനദാസിന്റെ മരണം: എഫ്‌ഐആറില്‍ ഗുരുതര പിഴവ്

കൊട്ടാരക്കരയില്‍ വനിതാ ഡോക്ടര്‍ കുത്തേറ്റു മരിച്ച കേസിലെ എഫ്‌ഐആറില്‍ ഗുരുതര പിഴവ്. അക്രമം നടന്ന സമയം രേഖപ്പെടുത്തിയതിൽ അടക്കമാണ് പിഴവുള്ളത്. പ്രതിയെ പുലര്‍ച്ചെ 5.30 ഓടെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പുലര്‍ച്ചെ നാല് മുതല്‍ സ്റ്റേഷനിലെ പോലീസുകാര്‍ പ്രതിക്കൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ച് കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ അറിഞ്ഞത് 8.15നെന്ന് എഫ്‌ഐആറില്‍ പറയുന്നു. അക്രമം നടന്നതായി 8.15 ഓടെ ഒരാള്‍ സ്റ്റേഷനില്‍ വിളിച്ച് അറിയിക്കുകയായിരുന്നെന്നും എഫ്‌ഐആറിലുണ്ട്.
പ്രതി ആദ്യം ആക്രമിച്ചത് വന്ദനയെ ആണെന്നാണ് എഫ് എഫ്‌ഐആറിലുള്ളത്. എന്നാൽ ദൃക്‌സാക്ഷികള്‍ അടക്കമുള്ളവരുടെ മൊഴിക്ക് ഇതുമായി വൈരുധ്യമുണ്ട്. കൊലപാതകശ്രമം, അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ വകുപ്പുകളാണ് നിലവില്‍ പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
TYYTRTY