എഐ കാമറ; ഗതാഗത കമ്മീഷണറോട് മന്ത്രി ആന്‍റണി രാജു റിപ്പോര്‍ട്ട് തേടി


എഐ കാമറ പദ്ധതിയില്‍ വിശദീകരണം തേടി ഗതാഗതമന്ത്രി ആന്‍റണി രാജു. ധനവകുപ്പിന്‍റെ മാനദണ്ഡങ്ങള്‍ കെല്‍ട്രോണ്‍ ലംഘിച്ചോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത കമ്മീഷണര്‍ ശ്രീജിത്തിനോട് മന്ത്രി ആവശ്യപ്പെട്ടു. 2018ലെ ധനവകുപ്പിന്‍റെ പര്‍ച്ചേസ് മാനദണ്ഡങ്ങള്‍ കമ്പനി പാലിച്ചോ എന്ന് പരിശോധിക്കാനാണ് നിര്‍ദേശം. കരാര്‍ പ്രകാരം എഐ കാമറ ഇടപാടില്‍ കെല്‍ട്രോണിനെ പ്രോജക്ട്റ്റ് മാനേജ്‌മെന്‍റ് കണ്‍സള്‍ട്ടന്‍റായാണ് (പിഎംസി) തീരുമാനിച്ചിരുന്നത്. പിഎംസി ആയ സ്ഥാപനത്തിന് മറ്റ് കമ്പനികള്‍ക്ക് ഉപകരാര്‍ കൊടുക്കാന്‍ അനുമതിയുണ്ടോ എന്ന് പരിശോധിക്കാനാണ് നിർദേശം.

ഇക്കാര്യത്തില്‍ ധനവകുപ്പിന്‍റെ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഇതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടത്.

article-image

bbbcvxbvcx

You might also like

Most Viewed