മുഖ്യമന്ത്രി ഒളിച്ചോടുകയാണ്, പ്രസാദിയയുമായി എന്താണ് ബന്ധമെന്നും വി.ഡി.സതീശന്‍

എഐ കാമറ ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളില്‍ മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട മന്ത്രിമാര്‍ക്കാര്‍ക്കും മറുപടിയില്ലെന്നും സതീശന്‍ വിമര്‍ശിച്ചു. ഊരാളുങ്കല്‍ സൊസൈറ്റി, എസ്ആര്‍ഐടി, അശോക് ബില്‍ക്കോണ്‍ എന്നീ കമ്പനികളുടെ എല്ലാ ഉപകരാറുകളും ലഭിക്കുന്നത് പ്രസാദിയയ്ക്കാണ്. സര്‍ക്കാരുമായി ബന്ധപ്പെട്ട് കിട്ടുന്ന കരാറുകളെല്ലാം പ്രസാദിയയ്ക്ക് എങ്ങനെയാണ് ലഭിക്കുന്നതെന്ന് സതീശന്‍ ചോദിച്ചു. എല്ലാ ലാഭവിഹിതവും പോകുന്നത് പ്രസാദിയയ്ക്കാണ്. സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന പര്‍ച്ചേസ് ഓര്‍ഡറുകളെല്ലാം പ്രസാദിയയിലേയ്ക്ക് എത്തിക്കുന്ന കറക്കു കമ്പനികളെല്ലാം മറ്റുള്ള കമ്പനികളെന്നും സതീശന്‍ ആരോപിച്ചു.
ആരോപണങ്ങള്‍ മുഖ്യമന്ത്രിയുടെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുകയാണ്. പ്രസാദിയയ്ക്ക് മുഖ്യമന്ത്രിയുമായി എന്താണ് ബന്ധമെന്നാണ് പ്രതിപക്ഷം നിരന്തരം ചോദിക്കുന്നത്. രേഖകളുടെ പശ്ചാത്തലത്തിലാണ് തങ്ങള്‍ ആരോപണമുന്നയിച്ചത്. അതിന് മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂ എന്നും സതീശന്‍ പറഞ്ഞു.
sacdfdf