ഐവൈസിസി ബഹ്‌റൈൻ ലേബർ ക്യാമ്പിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


മെയ് ദിനത്തോടനുബന്ധിച്ച് ഐ വൈസിസി ബഹ്‌റൈൻ ഹെല്പ്ഡെസ്കിന്റെ നേതൃത്വത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്ററും,അൽഹിലാൽ മെഡിക്കൽ സെന്ററും സംയുക്തമായിട്ടാണ് എംഎംഇടിസി കമ്പനിയുടെ ലേബർ ക്യാമ്പിൽ സൗജന്യ മെഡിക്കൽ ചെക്കപ്പ് സംഘടിപ്പിച്ചത്. ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ച യോഗത്തിൽ ഐ വൈസിസി ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി അലൻ ഐസക് സ്വാഗതം പറഞ്ഞ യോഗം മുൻ ദേശീയ പ്രസിഡന്റും സ്ഥാപകഅംഗവുമായ ബേസിൽ നെല്ലിമറ്റം ഉത്‌ഘാടനം ചെയ്തു.

എംഎംടിസി മാനേജ്‌മെന്റ് പ്രതിനിധി സെന്തിൽ കുമാർ ,മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ മാർക്കറ്റിംഗ് മാനേജർ ആൽഫ ചാക്കോ,ഡോ.രശ്മി ദാനുക,ഡോ.രാജി സാം, അൽ ഹിലാൽ ഹോസ്പിറ്റൽ മാർക്കറ്റിങ് മാനേജർ ജിജോ എബ്രഹാം,അനിൽകുമാർ യു കെ, ഐവൈസിസി ദേശീയ ട്രഷറർ നിധീഷ് ചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചാരിറ്റി വിങ് കൺവീനർ അനസ് റഹീം നന്ദി പറഞ്ഞു.

article-image

aewawr

You might also like

  • Lulu Exchange
  • Straight Forward

Most Viewed