കേരളത്തിലെ അദാനിയാണ് ഊരാളുങ്കൽ സൊസൈറ്റിയെന്ന് കെ.എം. ഷാജി


കേരളത്തിലെ അദാനിയാണ് ഊരാളുങ്കൽ സൊസൈറ്റിയെന്ന ആരോപണവുമായി മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി. പ്രധാനമന്ത്രിക്കു വേണ്ടി അദാനിയും മുഖ്യമന്ത്രിക്കുവേണ്ടി ഊരാളുങ്കലും കള്ളപ്പണം വെളുപ്പിക്കുന്നുവെന്നും ഷാജി ആരോപിച്ചു. കണ്ണൂരിൽ യൂത്ത് ലീഗ് പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രിയുടെ പിണറായിയിലെ വീടിന്‍റെ ഹൗസ് നമ്പർ ഔട്ട് ഹൗസിന്‍റേതാണ്. സമാനമായി ഔട്ട് ഹൗസിന് നൽകിയിരിക്കുന്നത് വീടിന്‍റെ നമ്പറും. ഇത്തരത്തിലുള്ള തട്ടിപ്പുകൾ മുഖ്യമന്ത്രി നടത്തുന്നുവെന്നും ഷാജി ആരോപിച്ചു.

ഉന്നയിച്ച ആരോപണങ്ങളെല്ലാം അന്വേഷിക്കാവുന്നതാണ്. തെറ്റാണെങ്കിൽ തനിക്കെതിരേ കേസെടുക്കാമെന്നും ഷാജി വെല്ലുവിളിച്ചു. പ്ലസ് ടു കോഴക്കേസിൽ ഷാജിക്കെതിരേ വിജിലൻസ് കേസെടുത്തിരുന്നു. എന്നാൽ ഹൈക്കോടതി ഇത് റദ്ദാക്കി. തുടർന്ന് യൂത്ത് ലീഗിന്‍റെ നേതൃത്വത്തിൽ കെ.എം.ഷാജിക്ക് കണ്ണൂരിൽ നൽകിയ സ്വീകരണത്തിനിടെയാണ് അദ്ദേഹം ആരോപണങ്ങൾ ഉന്നയിച്ചത്.

article-image

VCXCVXVCX

You might also like

  • Lulu Exchange
  • Straight Forward

Most Viewed