ജോസ് കെ മാണിയുടെ മകൻ വാഹനാപകടക്കേസിൽ അറസ്റ്റിൽ


ജോസ് കെ. മാണിയുടെ മകൻ കെ.എം മാണി (19) വാഹനാപകടക്കേസിൽ അറസ്റ്റിൽ. കെ.എം മാണി ഓടിച്ച ഇന്നോവയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സഹോദരങ്ങൾ മരിച്ചിരുന്നു. സ്‌കൂട്ടറിൽ യാത്രചെയ്തിരുന്ന കരിക്കാട്ടൂർ പതാലിപ്ലാവ് കുന്നുംപുറത്തുതാഴെ മാത്യു ജോൺ (35), സഹോദരൻ ജിൻസ് ജോൺ (30) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു അപകടം.ജോസ് കെ. മാണിയുടെ സഹോദരീഭർത്താവാണ് വാഹനത്തിന്റെ ഉടമസ്ഥനെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.

അപകടസമയത്ത് വാഹനമോടിച്ചത് 47 വയസുള്ള ഒരാളാണ് എന്നായിരുന്നു എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ വാഹനമോടിച്ചത് ജോസ് കെ. മാണിയുടെ മകനാണെന്ന് അന്നുതന്നെ ആരോപണമുണ്ടായിരുന്നു.അലക്ഷ്യമായി വാഹനമോടിച്ചതിനും മനപ്പൂർവമല്ലാത്ത നരഹത്യക്കുമാണ് കെ.എം മാണിക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ജാമ്യത്തിൽ വിട്ടതായി കോട്ടയം എസ്.പി കെ. കാർത്തിക് പറഞ്ഞു.",

article-image

sss

You might also like

  • Lulu Exchange
  • Straight Forward

Most Viewed