വിടി ബൽറാമും കെ ജയന്തും കെ എസ് യുവിന്റെ സംസ്ഥാന ചുമതല ഒഴിഞ്ഞു


കോൺഗ്രസ് അനുകൂല വിദ്യാർത്ഥി സംഘടനയായ കെഎസ് യുവിന്റെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ വിടി ബൽറാമും കെ ജയന്തും കെ എസ് യുവിന്റെ സംസ്ഥാന ചുമതല ഒഴിഞ്ഞു. സംസ്ഥാന നേതൃത്വം പുനസംഘടിച്ചതിന് പിന്നാലെയാണ് സ്ഥാനമൊഴിയൽ. കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെ ഇരുവരും വിവരം അറിയിച്ചു.

കെ എസ് യു സംസ്ഥാന നേതൃത്വം പുനഃസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായിരുന്ന മാനദണ്ഡം മാറ്റി ജംബോ പട്ടിക തയ്യാറാക്കിയതാണ് നേതാക്കളെ ചൊടിപ്പിച്ചത്. 25 അംഗ പട്ടിക മതി കെ എസ് യുവിനെന്ന് നിർബന്ധം പിടിച്ചതിനുശേഷം 80 അംഗ പട്ടിക തയ്യാറാക്കിയതും കെ എസ് യു നേതൃത്വത്തിൽ അവിവാഹിതർ മാത്രം മതിയെന്ന നിബന്ധന മാറ്റിയതിലും നേതാക്കൾക്ക് അതൃപ്തിയുണ്ട്.കെ എസ് യു സംസ്ഥാന കമ്മിറ്റി ഇന്നാണ് പുനഃസംഘടിപ്പിച്ചത്. നാല് വൈസ് പ്രസിഡന്റുമാരും 30 ജനറൽ സെക്രട്ടറിമാരും പുതിയ കമ്മിറ്റിയിലുണ്ട്. പുതിയ സംസ്ഥാന നിർവാഹക സമിതിയിൽ 43 പേരാണ് അംഗങ്ങൾ. പ്രധാന സർവകലാശാലകളുടെയും കോളേജുകളുടെയും ചുമതല 21 കൺവീനർമാർക്ക് നൽകി. 14 ജില്ലകളിലും പുതിയ പ്രസിഡന്റുമാരെ നിയമിച്ചു. അലോഷ്യസ് സേവ്യറിനെ സംസ്ഥാന പ്രസിഡന്റായും ആൻ സെബാസ്റ്റ്യൻ, മുഹമ്മദ് ഷമ്മാസ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിലവിലെ രണ്ട് വൈസ് പ്രസിഡന്റുമാരെ സീനിയർ വൈസ് പ്രസിഡന്റുമാരായി പുനർനാമകരണം ചെയ്തിട്ടുണ്ട്.

article-image

asrsz

You might also like

Most Viewed