ഫ്രാൻസിസ് നൊറോണ സർക്കാർ ജോലി രാജിവെച്ചു

‘മാസ്റ്റർപീസ്’ എന്ന തന്റെ നോവലിനെ കുറിച്ച് പരാതിയും അന്വേഷണവും ഉണ്ടായ സാഹചര്യത്തിലാണ് ഫ്രാൻസിസ് നൊറോണ സർക്കാർ ജോലി രാജിവെച്ചത്. കോഴിക്കോട് കുടുംബ കോടതിയിലെ സീനിയർ ക്ലാർക്കായി സേവനം അനുഷ്ടിച്ച് വരികയായിരുന്നു. മൂന്ന് വർഷത്തോളം സർവീസ് അവശേഷിക്കെയാണ് സ്വയം വിരമിച്ചത്. ‘മാസ്റ്റർപീസ്’ എന്ന നോവലിനെതിരെ ഹൈക്കോടതിയിൽ പരാതിയുണ്ടായിരുന്നു. തുടർന്ന് അന്വേഷണവും നടന്നു. തിരുത്തൽ നൽകിയിട്ട് ജോലിയിൽ തുടർന്നാൽ മതി എന്നായിരുന്നു മേലധികാരികളുടെ നിലപാട്. പിന്നാലെയാണ് രാജിവെച്ചത്.
സ്വതന്ത്രമായി എഴുതാനുള്ള സാഹചര്യം നഷ്ടമായതിനാലാണ് രാജി വെക്കുന്നതെന്ന് നൊറോണ ഫേസ്ബുക്കിൽ കുറിച്ചു. തന്റെ എഴുത്തിനെ തടയാൻ ചിലർ മനഃപൂർവം ശ്രമിച്ചതായും കുറിപ്പിൽ പറയുന്നുണ്ട്. ഔദ്യോഗിക ജീവിതത്തിന്റെ പരിമിതികളിൽ തന്നെ ഒതുക്കാൻ പലരും ശ്രമിച്ചെന്നും നൊറോണ പറയുന്നു. നൊറോണയുടെ കഥയെ അസ്പദമാക്കി രചിച്ച കക്കുകളി എന്ന നാടകം അടുത്തിടെ വിവാദമായിരുന്നു. ആലപ്പുഴ ചാത്തനാട് സ്വദേശിയാണ് ഫ്രാൻസിസ് നൊറോണ.
ാ57