ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഓപൺ ഹൗസ് സംഘടിപ്പിച്ചു

ഇന്ത്യൻ സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഉന്നയിക്കാൻ അവസരമൊരുക്കി ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഓപൺ ഹൗസ് സംഘടിപ്പിച്ചു. അംബാസഡർ പീയൂഷ് ശ്രീവാസ്തവ അധ്യക്ഷതവഹിച്ചു. എംബസിയുടെ കോൺസുലർ ടീമും പാനലും അഭിഭാഷകരും സന്നിഹിതരായ പരിപാടിയിൽ എഴുപതോളം ഇന്ത്യൻ പൗരന്മാർ പങ്കെടുത്തു. പരാതികൾ അംബാസഡറോട് നേരിട്ടുന്നയിക്കാനുള്ള അവസരത്തിനൊപ്പം ഉയർന്ന പരാതികളിൽ പ്രധാനപ്പെട്ടവ അടിയന്തരമായി പരിഹരിക്കാനും നിർദേശം നൽകി.
കഴിഞ്ഞ ഓപൺ ഹൗസിൽ ഉയർന്ന പരാതികളിൽ ഭൂരിഭാഗവും ഫലപ്രദമായി പരിഹരിച്ചെന്ന് എംബസി അറിയിച്ചു. ദുരിതത്തിലായ ഇന്ത്യക്കാരെ സഹായിക്കാൻ എംബസി നിരവധി ഇടപെടലുകൾ നടത്തുന്നുണ്ട്. ഈ പ്രവർത്തനങ്ങൾ തുടരുമെന്നും അംബാസഡർ അറിയിച്ചു. ദുരിതത്തിലായ വീട്ടുജോലിക്കാർ ഉൾപ്പടെയുള്ളവർക്ക് താമസസ്ഥലമടക്കം ഏർപ്പാട് ചെയ്യാൻ എംബസിയുടെ മുൻകൈയിൽ സാധിച്ചിട്ടുണ്ട്. ഐ.സി.ഡബ്ല്യു.എഫ് മുഖേന ആവശ്യമുള്ള വ്യക്തികൾക്കുള്ള എമർജൻസി സർട്ടിഫിക്കറ്റുകളും ടിക്കറ്റുകളും ഏർപ്പാടാക്കി നൽകിയിരുന്നു. ഡോംഗ കണ്ണമ്മ, രാജൻ മുങ്കി തുടങ്ങിയവർക്ക് ഇന്ത്യയിലേക്ക് മടങ്ങാനായി അടുത്തിടെ വിമാന ടിക്കറ്റുകൾ ഐ.സി.ഡബ്ല്യു.എഫ് മുഖേന നൽകിയിരുന്നു.
ഈ പ്രവർത്തനങ്ങളുമായി സഹകരിക്കുന്ന മന്ത്രാലയം ഉൾപ്പെടെയുള്ള ബഹ്‌റൈൻ സർക്കാർ അധികാരികൾക്ക് അംബാസഡർ നന്ദിപറഞ്ഞു. ലേബർ, എൽ.എം.ആർ.എ, ഇമിഗ്രേഷൻ അധികാരികളുടെ പിന്തുണയും പ്രശംസനീയമാണെന്ന് അംബാസഡർ അറിയിച്ചു. ഐ.സി.ആർ.എഫ്, വേൾഡ് എൻ.ആർ.ഐ കൗൺസിൽ, ബി.കെ.എസ്, ടി.കെ.എസ്, എ.ടി.എം എന്നിവയുൾപ്പെടെയുള്ള സംഘടനകളെയും സന്നദ്ധപ്രവർത്തകരെയും അദ്ദേഹം നന്ദി അറിയിച്ചു.
GFHFGHFGH