കൊല്ലം പ്രവാസി അസ്സോസിയേഷൻ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

ബഹ്റൈനിലെ കൊല്ലം നിവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി അസ്സോസിയേഷൻ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. കേരള കാത്തോലിക് അസോസിയേഷൻ ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ സഈദ് റമദാൻ നദ്വി റമദാൻ സന്ദേശം നൽകി. ചടങ്ങിൽ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ചെയർമാൻ ഡോ. രാമചന്ദ്ര ബാബു, ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ കൊല്ലത്ത് ഗോപിനാഥ് മേനോൻ, റഫീഖ് അബ്ദുല്ല, ബിനു മണ്ണിൽ, നൗഷാദ് മഞ്ഞപ്പാറ, വർഗിസ് കാരക്കൽ, ബിനോജ് മാത്യു തുടങ്ങിയവർ പങ്കെടുത്തു. കൊല്ലം പ്രവാസി അസ്സോസിയേഷൻ പ്രസിഡന്റ് നിസ്സാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് ക്രിഷ്ണകുമാർ, ട്രെഷറർ രാജ് കൃഷ്ണൻ, സെക്രട്ടറി സന്തോഷ് കാവനാട്, അനോജ് മാസ്റ്റർ, വൈസ് പ്രസിഡന്റ് കിഷോർ കുമാർ, അസിസ്റ്റന്റ് ട്രഷറർ ബിനു കുണ്ടറ, ഇഫ്താർ കമ്മിറ്റി കൺവീനർ മാരായ സലിം തയ്യിൽ, മുഹമ്മദ് കോയിവിള തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.അഞ്ഞൂറോളം പേർ ഇഫ്താർ മീറ്റിൽ പങ്കെടുത്തു.
c vgfxcfgcfgdf
fgdfgdfg