‘മുരളീധരനോട് കാട്ടിയത് നീതികേട്’; തരൂര്‍

വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തില്‍ പ്രസംഗിക്കാന്‍ കെ മുരളീധരന് അവസരം നല്‍കാതിരുന്ന വിഷയത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ എംപി. മുരളീധരന്‍ സീനിയറായ നേതാവാണെന്നും അദ്ദേഹത്തോട് കാട്ടിയത് നീതികേടാണെന്നും തരൂര്‍ പ്രതികരിച്ചു. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് തെറ്റ് സംഭവിച്ചു. പാര്‍ട്ടിയെ നന്നാക്കി കൊണ്ടുപോകണമെങ്കില്‍ പ്രധാന നേതാക്കളെ ഇത്തരം പരിപാടികളില്‍ നിന്ന് ഒഴിവാക്കരുത്. ബോധപൂര്‍വ്വമാണോ ഒഴിവാക്കിയതെന്ന് അറിയില്ല. സമയക്കുറവാണെങ്കില്‍ നേരത്തെ പരിപാടി തുടങ്ങാമായിരുന്നു. അദ്ദേഹത്തിനും സംസാരിക്കാന്‍ സമയം നല്‍കണമായിരുന്നു. ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് അനാവശ്യ വിവാദമാണെന്നും തരൂര്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
ഫ്രാൻസിസ് നൊറോണ സർക്കാർ ജോലി രാജിവെച്ചു ‘കെ മുരളീധരന്‍ മുതിര്‍ന്ന നേതാവാണെന്ന് മാത്രമല്ല, പാര്‍ട്ടി ചുമതലകളിലിരുന്നയാള്‍ കൂടിയാണ്. കെപിസിസി പ്രസിഡന്റായിരുന്നു, പാര്‍ട്ടിയില്‍ തിരിച്ചെത്തിയ ശേഷം തിരഞ്ഞെടുപ്പില്‍ ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്നു, അങ്ങനെയുള്ള ഒരാളെ അപമാനിക്കുന്നത് ശരിയല്ല. മുന്‍ കെപിസിസി അദ്ധ്യക്ഷന്മാര്‍ക്കെല്ലാവര്‍ക്കും ഒരുപോലെ സംസാരിക്കാന്‍ അവസരം കൊടുക്കണം. പ്രധാനപ്പെട്ട നേതാക്കന്മാരെ അവഗണിക്കാന്‍ പാടില്ല. കെ മുരളീധരനോട് കാട്ടിയത് നീതികേട്. മാനദണ്ഡങ്ങള്‍ പാലിക്കണം. എനിക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചില്ല. അതില്‍ പരിഭവമില്ല’, ശശി തരൂര്‍ പറഞ്ഞു.
rtdryy