കേരള ബ്ലാസ്റ്റേഴ്‌സിന് 4 കോടി പിഴ, മാപ്പു പറഞ്ഞില്ലെങ്കിൽ 6 കോടി; കോച്ച് ഇവാന് മത്സരവിലക്ക്


കേരള ബ്ലാസ്റ്റേഴ്സിനെതിരായ അച്ചടക്ക നടപടി പ്രഖ്യാപിച്ച് ഓൾ ഇന്ത്യ ഫുഡ്ബോൾ ഫെഡറേഷൻ. കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുക്മനോവിച്ചിനെ 10 മത്സരങ്ങളിൽ നിന്നും വിലക്കിയിട്ടുമുണ്ട്. ഐഎസ്എല്‍ പ്ലേ ഓഫ് മത്സരത്തിനിടയിൽ പിച്ചിൽ നിന്ന് ഇറങ്ങിപ്പോയ സംഭവത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് നാല് കോടി രൂപ പിഴ അടക്കേണ്ടിയും വരും.

ഒപ്പം കളി ഉപേക്ഷിച്ച കായിക വിരുദ്ധമായ നടപടിയിൽ പരസ്യമായി ക്ലബ്ബ് മാപ്പു പറയണമെന്നും എഐഎഫ്എഫ് നിർദ്ദേശിച്ചു. മാപ്പു പറഞ്ഞില്ലെങ്കിൽ പിഴ ആറ് കോടി രൂപയാക്കി ഉയർത്തുമെന്ന് എഐഎഫ്എഫ് ഭാരവാഹികൾ വ്യക്തമാക്കി. പത്ത് ദിവസത്തിനുള്ളില്‍ പിഴ ഒടുക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

article-image

hgfjhfjhfj

You might also like

Most Viewed