ബ്രഹ്മപുരത്തെ വിഷപ്പുക; 249 പേർ ചികിത്സ തേടിയതായി ആരോഗ്യ മന്ത്രി

ബ്രഹ്മപുരത്തെ വിഷപ്പുകയെ തുടർന്ന് ഇതുവരെ 1249 പേർ ചികിത്സ തേടിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്നലെ വൈകുന്നേരം വരെ വിവിധ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും മൊബൈൽ ക്ലിനിക്കുകളിലുമായി എത്തിയവരുടെ കണക്കാണിത്. 11 അർബൻ ഹെൽത്ത് സെന്‍ററുകളിൽ ശ്വാസ് ക്ലിനിക്കുകൾ പ്രവർത്തനം ആരംഭിച്ചു. ഇന്ന് 18 പേർ ശ്വാസ് ക്ലിനിക്കുകളിൽ എത്തി. ആറ് മൊബൈൽ യൂനിറ്റുകളുടെ സേവനവും ലഭ്യമാക്കി. മാത്രമല്ല, കാക്കനാട്ട് സ്പെഷ്യാലിറ്റി സെന്‍റർ ആരംഭിച്ചിട്ടുണ്ട്. കളമശ്ശേരി മെഡിക്കൽ കോളജിലെയും ആലപ്പുഴ മെഡിക്കൽ കോളജിലെയും ഡോക്ടർമാരുടെ സംഘം എല്ലാ സജ്ജീകരണങ്ങളോടെയും സേവനം നൽകുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിട്ട് ആരോഗ്യ കേന്ദ്രങ്ങളിലേക്ക് എത്താതിരിക്കുന്നവരെ കണ്ടെത്തുന്നതിനും പരിശോധനകൾ നടത്തുന്നതിനും പ്രവർത്തനം നടത്തുന്നുണ്ട്. പൊതുവെ കണ്ടുവരുന്ന ആരോഗ്യ പ്രശ്നം കണ്ണ് പുകച്ചിലാണ്. കൂടാതെ ശ്വാസം മുട്ടൽ, ചുമ, തൊണ്ടയിൽ ബുദ്ധിമുട്ട് എന്നിവയാണ് ആളുകൾ പറയുന്നതെന്നും മന്ത്രി വിശദീകരിച്ചു.
dfgdfg