ബികെഎസ് ജിസിസി കലോത്സവത്തിനൊരുങ്ങി ബഹ്റൈൻ കേരളീയ സമാജം


ഗൾഫ് രാജ്യങ്ങളിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ബഹ്‌റൈൻ കേരളീയ സമാജം ബികെഎസ് ജിസിസി കലോത്സവം സംഘടിപ്പിക്കുന്നു. 2023 ഏപ്രിൽ ഒന്നിന് ആരംഭിച്ച് ഈദുൽ ഫിത്തർ അവധി വരെ നീണ്ടുനിൽക്കുന്ന മത്സരത്തിൽ നൂറ് വ്യക്തിഗത മത്സരഇനങ്ങളിലും അറുപതിലധികം ഗ്രൂപ്പ് ഇനങ്ങളിലുമായി ആയിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന സീനിയർ മത്സരാർത്ഥികൾക്ക് കലാതിലകം, കലാപ്രതിഭ ടൈറ്റിലുകളും ജൂനിയർ വിഭാഗത്തിൽ ബാലതിലകം, ബാലപ്രതിഭ ടൈറ്റിലുകൾ സമ്മാനിക്കും. ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ്, സ്‌പെഷ്യൽ ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ്, നാട്യ രത്‌ന, സംഗീത രത്‌ന, കലാ രത്‌ന, സാഹിത്യ രത്ന എന്നിവയാണ് മറ്റ് ടൈറ്റിലുകൾ. ഈദുൽ ഫിത്തർ അവധി ദിനങ്ങളിൽ ബഹ്‌റൈനിലെ വിവിധ വേദികളിലായിരിക്കും നൃത്ത സംഗീത മത്സരങ്ങളും ഗ്രൂപ്പ് ഇന മത്സരങ്ങളും നടക്കുക. ബഹ്‌റൈന് പുറത്ത് നിന്ന് വരുന്ന മത്സരാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബികെഎസ് താമസവും ഭക്ഷണ സൗകര്യവും ഒരുക്കമെന്ന് സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള അറിയിച്ചു.മത്സരങ്ങളും രജിസ്ട്രേഷനും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ബഹ്റൈൻ കേരള സമാജം വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 39440530 അല്ലെങ്കിൽ 33369895 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

article-image

jhjhfgjh

You might also like

Most Viewed