ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്തം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി

ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്തത്തില്‍ ആശങ്കപ്പെടണ്ട സാഹചര്യം ഇല്ലെന്ന് മന്ത്രി എം ബി രാജേഷ്. ഇന്നത്തോടെ പൂര്‍ണമായും തീ അണയ്ക്കാന്‍ ആകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. അതേസമയം തീപിടിത്തവുമായി ബന്ധപ്പെട്ട അന്വേഷണം ഹൈക്കോടതി മേല്‍നോട്ടത്തില്‍ വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടുത്തത്തിന് പിന്നാലെ ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് വിഷയം സഭയില്‍ സബ്മിഷനായി അവതരിപ്പിച്ച പ്രതിപക്ഷം ആരോപിച്ചു. മനഃപൂര്‍വ്വം ഉണ്ടാക്കിയ തീപിടിത്തമാണിത്. പ്രതിരോധിക്കാൻ സര്‍ക്കാര്‍ ഒരു സംവിധാനവും ചെയ്തില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നായിരുന്നു എംബി രാജേഷിന്റെ മറുപടി. പ്രതിരോധിക്കാന്‍ നടപടി സ്വീകരിച്ചില്ല എന്നത് വസ്തുതാ വിരുദ്ധമാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടായെന്നും മന്ത്രി വിശദീകരിച്ചു. തീപിടുത്തത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. വീഴ്ച ഉണ്ടോ എന്നും പരിശോധിക്കും. 24 മണിക്കൂറും ബയോ മൈനിങ് നടത്തും. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ആദ്ദേഹം സഭയില്‍ പറഞ്ഞു.
sgfdg