അമിതാഭ് ബച്ചന് ഷൂട്ടിംഗിനിടെ ഗുരുതര പരിക്ക്


ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചന് ഷൂട്ടിംഗിനിടെ ഗുരുതര പരിക്ക്. ഹൈദരാബാദിൽ നടക്കുന്ന പ്രോജക്‌ട് കെ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റതായി താരം തന്നെയാണ് തന്റെ ബ്ളോഗിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. മുംബയിലെ വീട്ടിൽ വിശ്രമത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. അമിതാഭ് ബച്ചന് പരിക്കേറ്റതിനെ തുടർന്ന് ചിത്രീകരണം നിർത്തിവച്ചു.

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്ക് പറ്റിയത്. വലത് വാരിയെല്ലിന് സമീപത്തായി പേശിയിൽ മുറിവുണ്ടായി. മുറിവ് ഭേദമാകാൻ ആഴ്ചകൾ വേണ്ടിവരുമെന്നും ബച്ചൻ പറയുന്നു. പരിക്കിനെത്തുടർന്ന് ഹൈദരാബാദിലെ എ ഐ ജി ആശുപത്രിയിൽ ചികിത്സ തേടുകയും സിടി സ്കാൻ എടുക്കുകയും ചെയ്തിരുന്നു. ശ്വസിക്കുമ്പോഴും ശരീരം അനങ്ങുമ്പോഴും വേദന അനുഭവപ്പെടുന്നു. വേദനശമന ഗുളികൾ കഴിക്കുകയാണെന്നും ബച്ചൻ പറഞ്ഞു. കൂടുതൽ സമയവും വിശ്രമത്തിലായിരിക്കുമെങ്കിലും സമൂഹമാദ്ധ്യമങ്ങളിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമിതാഭ് ബച്ചൻ, പ്രഭാസ്, ദീപിക പദുക്കോൺ എന്നിവർ അഭിനയിക്കുന്ന പാൻ−ഇന്ത്യ സയൻസ് ഫിക്ഷൻ ചിത്രം പ്രോജക്‌ട് കെ 2024 ജനുവരി 12നാണ് തിയേറ്ററുകളിൽ എത്തുന്നത്. ദീപിക പദുക്കോൺ തെലുങ്ക് ഇൻഡസ്‌ട്രിയിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്.

ബഹുഭാഷാ ചിത്രത്തിൽ ദിഷ പടാനിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മൂന്നാം ലോക മഹായുദ്ധത്തിന് ശേഷമുള്ള സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

article-image

േ്ിുേിു്ം

You might also like

  • Lulu Exchange
  • Straight Forward

Most Viewed