എലിപ്പനിയെ തുടർന്ന് സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് അടച്ചുപൂട്ടി

പാർക്കിൽ വെള്ളത്തിലിറങ്ങിയ രണ്ടുപേർക്ക് എലിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിരപ്പിള്ളിയിലെ സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് അടച്ചുപൂട്ടി. ആരോഗ്യ അധികൃതർ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് പാർക്ക് അടച്ചുപൂട്ടിയത്.
എറണാകുളം, ആലുവ എന്നിവിടങ്ങളിൽ നിന്ന് പാർക്ക് സന്ദർശിക്കാനെത്തിയവർക്കായിരുന്നു എലിപ്പനി സ്ഥിരീകരിച്ചത്. പാർക്കിലെ വെള്ളത്തിലിറങ്ങിയവർക്ക് കടുത്ത പനി ബാധിക്കുകയും അവ വിട്ടുമാറാത്ത അവസ്ഥയുണ്ടാകുകയും ചെയ്തിരുന്നു. നിരവധി വിദ്യാർത്ഥികൾക്ക് വയറിളക്കവും ഛർദ്ദിയും റിപ്പോർട്ട് ചെയ്തു. അഞ്ചു പേരുടെ സ്രവങ്ങൾ പരിശോധനയ്ക്കായി അയച്ചിരുന്നു.
DFGDFGDFGDFSG