റേഷന്‍ വ്യാപാരികൾ സമരത്തിനൊരുങ്ങുന്നു

വിവിധ ആവശ്യങ്ങളുന്നയിച്ച് റേഷന്‍ വ്യാപാരികൾ സമരത്തിനൊരുങ്ങുന്നു. കേരളത്തിലെ റേഷന്‍ വിതരണ മേഖല നേരിടുന്ന പ്രതിസന്ധികൾ സർക്കാർ അവഗണിക്കുന്നുവെന്നാരോപിച്ചാണ് വ്യാപാരികൾ സമരത്തിനൊരുങ്ങുന്നത്. റേഷന്‍ വ്യാപാരികൾക്ക് തുൽയവേതനമടക്കം വിവിധ ആവശ്യങ്ങളാണ് ഓൾ കേരള റീട്ടെയിൽ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ മുന്നോട്ടുവയ്ക്കുന്നത്. ഇ−പോസ് ഇലക്ട്രോണിക് സംവിധാനത്തിന്‍റെ നിരന്തര തകരാർ ഉടന്‍ പരിഹരിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
ഇ−പോസ് മെഷീന്‍ തകരാർ നിമിത്തം റേഷന്‍ വാങ്ങാനെത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി വ്യാപാരികൾ പറയുന്നു. അരിവിഹിതം വെട്ടിക്കുറച്ചതിനെതിരേയും പ്രതിഷേധം കടുപ്പിക്കാനാണ് വ്യാപാരികളുടെ തീരുമാനം.
rdshyf