തിരുവനന്തപുരം അടിയന്തര ലാന്‍ഡിംഗ്: എയര്‍ ഇന്ത്യ എക്സ്പ്രസ് പൈലറ്റിന് സസ്പെൻഷൻ

തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ പൈലറ്റിന് സസ്പെൻഷൻ. ടേക്ക് ഓഫിനിടെ പിൻഭാഗം റൺവേയിൽ ഉരഞ്ഞ സംഭവത്തിലാണ് നടപടി. ഭാര നിർണയത്തിൽ പൈലറ്റിനുണ്ടായ പിഴവാണ് തകരാറിന് കാരണമെന്നാണ് വിലയിരുത്തൽ.
വെള്ളിയാഴ്ച ഉച്ചയോടെയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ദമാമിലേക്ക് പറക്കവേ ഹൈഡ്രോളിക് തകരാർ മൂലം വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയത്. പറന്നുയര്‍ന്നപ്പോള്‍ പിൻഭാഗം റണ്‍വേയില്‍ തട്ടിയാണ് സാങ്കേതിക തകരാര്‍ സംഭവിച്ചത്.
രാവിലെ 10.15ന് കോഴിക്കോട് നിന്നും പുറപ്പെട്ട വിമാനത്തിൽ 182 യാത്രക്കാണുണ്ടായിരുന്നത്. ആദ്യം കൊച്ചിയിൽ ഇറങ്ങാൻ ഉദ്ദേശിച്ച വിമാനം പിന്നീട് സുരക്ഷിത ലാൻഡിംഗ് മുൻനിർത്തി തിരുവനന്തപുരത്ത് ലാൻഡ് ചെയ്യുകയായിരുന്നു. വിമാനത്താവളത്തിന്‍റെ ഭാഗത്ത് എത്തിയതിന് ശേഷം ഇന്ധനം കളഞ്ഞാണ് വിമാനം നിലത്തിറക്കിയത്.
FGDFGFG