ആകാശ് തില്ലങ്കേരിയുടെ കീഴടങ്ങലിന് പിന്നില്‍ കറുത്ത കരങ്ങൾ: കെ മുരളീധരന്‍

ആകാശ് തില്ലങ്കേരിയുടെ കീഴടങ്ങലിന് പിന്നില്‍ കറുത്ത കരങ്ങളുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ആകാശ് തില്ലങ്കേരി പി ജയരാജന്റെ സൈബര്‍ പോരാളിയാണ്. ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്താല്‍ പലതും വിളിച്ച് പറയും. ഇത് സിപിഐഎമ്മിന് ക്ഷീണമാകുമെന്നും മുരളീധരന്‍ ആരോപിച്ചു. ഇവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് നേതാക്കള്‍ പറയുന്നു. പിന്നെന്തിനാണ് കേസ് നടത്തിപ്പിന് കോടികള്‍ ചിലവഴിച്ചത്? ഷുഹൈബ് വധക്കേസ് ഒതുക്കിതീര്‍ക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷങ്ങളെ ഹനിക്കാന്‍ ശ്രമിക്കുന്നവരാണ് ആര്‍എസ്എസ് എന്ന് ജമാഅത്തെ ഇസ്ലാമി- ആര്‍എസ്എസ് കൂടിക്കാഴ്ച സംബന്ധിച്ച് മുരളീധരന്‍ പ്രതികരിച്ചു. അവരുമായി ചര്‍ച്ച നടത്തുന്നത് മതേതര കൂട്ടായ്മയെ ദുര്‍ബലപ്പെടുത്തുമെന്നും മുരളീധരന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തുന്ന കര്‍ശന സുരക്ഷയെയും അദ്ദേഹം വിമര്‍ശിച്ചു. ജയിലില്‍ പോകാന്‍ കഴിയുന്നവര്‍ മാത്രം പുറത്തിറങ്ങിയാല്‍ മതി. അല്ലാത്തവര്‍ വീട്ടിലിരിക്കുക. മുഖ്യമന്ത്രി വന്ന് പോകുന്നത് വരെ ഇടിയോട് കൂടിയ മഴയുണ്ടാകുമ്പോള്‍ ഇടിവെട്ട് ആര്‍ക്കൊക്കെ ഏല്‍ക്കുമെന്ന് അറിയില്ലെന്ന് മുരളീധരന്‍ പറഞ്ഞു.
FGHFGHFGH