കോടതിയിൽ കീഴടങ്ങി; ആകാശ് തില്ലങ്കേരിക്കും കൂട്ടാളികൾക്കും ജാമ്യം


ഡിവൈഎഫ്ഐ പ്രവര്‍ത്തകയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസില്‍ ആകാശ് തില്ലങ്കേരി ഉൾപ്പെടെ മൂന്ന് പ്രതികള്‍ക്കാണ് ജാമ്യം ലഭിച്ചത്. ആകാശ് തില്ലങ്കേരി കൂട്ടാളികളായ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ഇവരെ നേരത്തെ മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കിയ സമയത്ത് ആകാശും ഹാജരാവുകയായിരുന്നു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ജിജോയും, ജയപ്രകാശിനും ജാമ്യം ലഭിക്കുമെന്ന് കണ്ടപ്പോഴാണ് നാടകീയമായി ആകാശ് തില്ലങ്കേരി കോടതിയില്‍ ഹാജരായതും ജാമ്യം നേടിയതും. സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപകര്‍ത്തിപ്പെടുത്തുന്നുവെന്ന് കാണിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തക ഇവര്‍ മൂന്നുപേര്‍ക്കുമെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതേ തുടര്‍ന്ന് ജിജോയെയും ജയപ്രകാശിനെയും നേരത്തെ തന്നെ അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ ആകാശ് ഒളിവിലാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. അതേ സമയം ആകാശിനെതിരെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നുണ്ട്. കഴിഞ്ഞ ആറുവര്‍ഷമായി ആകാശ് ചെയ്ത കുറ്റകൃത്യങ്ങളുടെ വിശദവിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്.

article-image

gjvjv

You might also like

Most Viewed