മലയാളം സർവകലാശാല വിസി നിയമനം; ഗവർണറെ തഴഞ്ഞ് സേർച്ച് കമ്മിറ്റി രൂപീകരിച്ച് സർക്കാർ

മലയാളം സർവകലാശാലയിൽ വൈസ് ചാൻസിലർ നിയമനത്തിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ച് സർക്കാർ. നിലവിലെ സർവകലാശാല നിയമങ്ങൾ അനുസരിച്ചു സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അവകാശം ചാൻസിലറായ ഗവർണർക്കാണ്. എന്നാൽ, ആ ചട്ടങ്ങൾ കാറ്റിൽ പറത്തിയുള്ള അസാധാരണമായ നടപടിയിലേക്കാണ് കേരള സർക്കാർ നീങ്ങിയത്.
എന്നാൽ ഇതേ വിഷയത്തിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നതിന് സർക്കാരിന്റെ പ്രതിനിധിയെ നിർദേശിക്കാൻ ആവശ്യപ്പെട്ട് ഗവർണർ സർക്കാരിന് കത്ത് നൽകിയിരുന്നു. എന്നാൽ, ഗവർണർ നൽകിയ കത്ത് സർക്കാർ തള്ളിയിരുന്നു. എന്നാൽ, യു.ജി.സി. ചെയർമാന്റെ പ്രതിനിധി, ചാൻസലറുടെ പ്രതിനിധി, ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാന്റെ പ്രതിനിധി, സർവകലാശാലാ സിൻഡിക്കേറ്റിന്റെ പ്രതിനിധി, സർക്കാർ പ്രതിനിധി എന്നിങ്ങനെ 5 പേരെ ഉൾപ്പെടുത്തി സെർച്ച്−കം−സെലക്ഷൻ കമ്മിറ്റി രൂപീകരിയ്ക്കാൻ സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്.
എന്നാൽ ഇത് വരെ ഗവർണറുടെ അംഗീകാരം ലഭിക്കാത്ത ബിൽ പ്രകാരമാണ് സെർച്ച്−കം−സെലക്ഷൻ കമ്മിറ്റി നിർമ്മിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ് നിർദ്ദേശം നൽകിയത്. മന്ത്രിയുടെ ഇടപെടൽ ഉദ്യോഗസ്ഥരുടെ എതിർപ്പിനെ അവഗണിച്ചാണ് വിദ്യാഭാസ മന്ത്രിയുടെ ഈ തീരുമാനമെന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ. തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയിലെ വൈസ് ചാൻസലറായ ഡോ. വി. അനിൽ കുമാറിന്റെ കാലാവധി ഈ മാസം 28ന് അവസാനിക്കാനിക്കുകയാണ്.
rutyiut