വിമാനയാത്രാ ചെലവിലേക്കായി 30 ലക്ഷം രൂപ കേരള സര്‍ക്കാര്‍ അധികം അനുവദിച്ച കാര്യം അറിഞ്ഞിട്ടില്ലെന്ന് ഗവര്‍ണർ

വിമാനയാത്രാ ചെലവിലേക്കായി 30 ലക്ഷം രൂപ സംസ്ഥാനസര്‍ക്കാര്‍ അധികം അനുവദിച്ച കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. വ്യക്തിപരമായി താന്‍ ആവശ്യപ്പെട്ടിട്ടല്ല തുക അനുവദിച്ചത്. രാജ്ഭവന്റെ പ്രോട്ടോക്കോള്‍ പ്രകാരമാണ് ഇക്കാര്യങ്ങളെല്ലാം ചെയ്യുന്നതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധിക്കിടെ ഗവര്‍ണറുടെ വിമാനയാത്രാ ചെലവിലേക്കായി 30 ലക്ഷം രൂപ അധികം അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കിയത് വിവാദമായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ വിമാനയാത്രക്കായി അനുവദിച്ചിരുന്ന തുക ചെലവാക്കികഴിഞ്ഞതിനാലാണ് അധിക തുക അനുവദിച്ചത്.
കഴിഞ്ഞ ഡിസംബര്‍ 30നാണ് ഗവര്‍ണറുടെ സെക്രട്ടറി തുക ആവശ്യപ്പെട്ടത്. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് നില നില്ക്കുന്ന സമയത്താണ് ആവശ്യമുന്നയിച്ചത്. എന്നാല്‍ പിന്നീട് ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ സമവായത്തിലെത്തിയതോടെ ധനവകുപ്പ് ഈ ഫയല്‍ പരിഗണിക്കുകയായിരുന്നു.
dfhdh