ഗവർണറുടെ വിമാന യാത്രയ്ക്ക് 30 ലക്ഷം രൂപ അധികം അനുവദിച്ച് സർക്കാർ

ഗവർണറുടെ വിമാന യാത്രയ്ക്ക് 30 ലക്ഷം രൂപ അധികം അനുവദിച്ച് സർക്കാർ. സാമ്പത്തിക നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. ഈ മാസം ഏഴിന് തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയിരുന്നു. 2022−23ലെ ബജറ്റിൽ ഗവർണറുടെ യാത്രയ്ക്കായി അനുവദിച്ച തുക തീർന്നതോടെയാണ് അധികതുക അനുവദിച്ചത്. 25 ലക്ഷം വരെയുള്ള തുകകൾ ട്രഷറിയിൽ നിന്നും മാറുന്നതിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ധനവകുപ്പിന്റെ പ്രത്യേക അനുമതി ലഭിച്ചാൽ മാത്രമേ ട്രഷറിയിൽ നിന്നും ബിൽ പാസാവുകയുള്ളു.
2022 ഡിസംബർ മുപ്പതിന് ഗവർണറുടെ വിമാനയാത്രയ്ക്ക് ചെലവായ 30 ലക്ഷം കൂടി അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിയാണ് സർക്കാറിന് കത്ത് നൽകിയത്.
dfxgdfg