കേരളത്തിന്റെ പൊതു കടം 12.1 ശതമാനമെന്ന് എക്കണോമിക് സർവേ

സംസ്ഥാനത്തിന്‍റെ സാമ്പത്തിക വളർച്ച 12.1 ശതമാനമാണെന്ന് എക്കണോമിക് സർവേ. 2012−13ന് ശേഷമുള്ള ഉയർന്ന നിരക്കാണിതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ വ്യക്തമാക്കി. എക്കണോമിക് സർവേ റിപ്പോർട്ട് നിയമസഭയിൽ വെച്ചു. റവന്യൂ വരുമാനത്തിലും വർധനവുണ്ടെന്നും മൊത്തം ആഭ്യന്തര ഉത്പാദനം 12.86 ശതമാനമായി. ഉത്തേജക പദ്ധതികൾ വളർച്ചക്ക് സഹായമായെന്നാണ് വിലയിരുത്തൽ. റവന്യൂ കമ്മിയും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അന്തരം 4.11 ശതമാനമായി കുറഞ്ഞു.
പൊതുകടം 2.10 ലക്ഷം കോടി രൂപയായി. കഴിഞ്ഞ വർഷം പൊതുകടം 1.90 കോടി രൂപയായിരുന്നു. ആഭ്യന്തര കടത്തിന്‍റെ വളർച്ചാ നിരക്കിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര വിഹിതം, ഗ്രാന്‍റ് എന്നിവ 0.82 ശതമാനമായി കുറഞ്ഞതായും സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, സാമൂഹ്യ ക്ഷേമ പെൻഷൻ മുടങ്ങില്ലെന്ന് മന്ത്രി ബാലഗോപാൽ നിയമസഭയെ അറിയിച്ചു.
dfsf