പൊതുസ്ഥലത്ത് നൃത്തം ചെയ്തു; കമിതാക്കൾക്ക് പത്തര വർഷം തടവുശിക്ഷ വിധിച്ച് ഇറാൻ


പൊതുസ്ഥലത്ത് നൃത്തം ചെയ്ത കമിതാക്കൾക്ക് ഇറാനിൽ പത്തര വർഷം തടവുശിക്ഷ. 21കാരിയായ അസ്തിയാസ് ഹഖീഖിയേയും പ്രതിശ്രുതവരന്‍ അമീര്‍ മുഹമ്മദ് അഹ്‌മദിനേയുമാണ് ഇറാനിലെ സ്വാതന്ത്ര്യഗോപുരത്തിന് സമീപം നൃത്തം ചെയ്തതിന് ഇറാൻ കോടതി ശിക്ഷിച്ചത്.

വ്യഭിചാരം, ദേശസുരക്ഷയ്‌ക്കെതിരായ ഗൂഢാലോചന, ഭരണകൂടത്തിനെതിരായ പ്രചാരണം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയത്. വീഡിയോയിൽ പെൺകുട്ടി ശിരോവസ്‌ത്രം ധരിച്ചിട്ടില്ലെന്നും പരാമർശം ഉയർന്നിരുന്നു .

സ്ത്രീകള്‍ തലമറയ്ക്കാത്തതും പുരുഷനൊപ്പം പൊതുസ്ഥലത്ത് നൃത്തം ചെയ്യുന്നതും ഇറാനില്‍ നിയമവിരുദ്ധമാണ്. വീഡിയോ വൈറലായതോടെയാണ് ഇവരുവരേയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റാഗ്രാമിൽ 20 ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ളവരാണ് ഇരുവരും.

article-image

CGBBFG

You might also like

  • Lulu Exchange
  • Straight Forward

Most Viewed