100 കോടി എന്ന നേട്ടം സ്വന്തമാക്കി മാളികപ്പുറം; നന്ദിയറിയിച്ച് ഉണ്ണി മുകുന്ദൻ


എന്നെ ഇതുവരെ പിന്തുണച്ച എല്ലാ കുടുംബാംഗങ്ങളോടും കുട്ടികളോടും കൂട്ടുകാരോടും പറഞ്ഞാൽ തീരാത്ത നന്ദിയും കടപ്പാടുമെന്ന് നടൻ ഉണ്ണി മുകുന്ദൻ. ആഗോള കളക്ഷനിൽ 100 കോടി എന്ന നേട്ടം സ്വന്തമാക്കി മാളികപ്പുറമെന്ന് സോഷ്യൽ മീഡിയയിലൂടെ മുകുന്ദൻ അറിയിച്ചു .ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബ് ചിത്രം കൂടിയാണിത്.

‘നന്ദി. സന്തോഷം. അഭിമാനം. ഈ സിനിമയെ ഹൃദയത്തോട് ചേർത്ത് സ്നേഹിച്ചതിന് ഒരുപാട് നന്ദി. എല്ലാ കുടുംബാംഗങ്ങളോടും കുട്ടികളോടും കൂട്ടുകാരോടും പറഞ്ഞാൽ തീരാത്ത നന്ദിയും കടപ്പാടും. മാളികപ്പുറം സിനിമയിലെ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നു’, എന്നാണ് സന്തോഷം പങ്കുവച്ച് ഉണ്ണി മുകുന്ദൻ കുറിച്ചത്. ഈ വർഷത്തെ മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം എന്ന ഖ്യാതിയും സ്വന്തമാക്കിയിരിക്കുകയാണ്. ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഉണ്ണിമുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

നന്ദി. സന്തോഷം. അഭിമാനം.
ഈ സിനിമയെ ഹൃദയത്തോട് ചേർത്ത് സ്നേഹിച്ചതിന് ഒരുപാട് നന്ദി. എല്ലാ കുടുംബാംഗങ്ങളോടും കുട്ടികളോടും കൂട്ടുകാരോടും പറഞ്ഞാൽ തീരാത്ത നന്ദിയും കടപ്പാടും. #അയ്യപ്പാ.. 🙏🏼
മാളികപ്പുറം സിനിമയിലെ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നു.

article-image

DFGDFGDFG

You might also like

  • Straight Forward

Most Viewed