കൊച്ചി മുസിരിസ് ബിനാലെയുടെ ആവേശം വാനോളം ഉയർത്തി എയർ ഇന്ത്യ


കൊച്ചി മുസിരിസ് ബിനാലെയുടെ ആവേശം ലോകത്തെ അറിയിക്കാൻ എയർ ഇന്ത്യ എക്‌സ്പ്രസ്. വിമാനത്തിന്റെ ചിറകിൽ ഇരുപത്തിയഞ്ചടി നീളമുള്ള ചിത്രം വരച്ചാണ് എയർ ഇന്ത്യ എക്‌സ്പ്രസ് ബിനാലെയുടെ ഭാഗമായത്.

കേരളത്തിന്റെ അഭിമാനമായ മുസിരിസ് ബിനാലെയുടെ പ്രൗഢി എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ചിറകിലേറി കടൽ കടക്കും. ഇരുപത്തിയഞ്ച് അടിയോളം ഉയരമുള്ളതാണ് വിമാനത്തിലെ ടെയിൽ ആർട്ട്. ചിത്രകാരി ജി എസ് സ്മിത വരച്ച ചിത്രം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

ആർട്ടിസ്റ്റ് ജിഎസ് സ്മിതയുടെ അക്രലിക് പെയിൻറിങ്ങാണ് 25 അടി നീളമുള്ള ടെയിൽ ആർട്ടായി മാറ്റിയത്. വർണാഭമായ പ്രകൃതിദൃശ്യങ്ങൾ പുനരാവിഷ്കരിച്ച് ഓർമകളിലൂടെ സമാന്തരമായ ഒരു ടൈംലൈൻ ചിത്രീകരിക്കുന്നതാണ് പെയിൻറിങ്. ഒരേസമയം ചെറു ജീവികളുടെ സൂക്ഷ്മതയും കുന്നുകളുടെയും പൂമെത്തകളുടെയും വിശാലതയും സംയോജിപ്പിക്കുന്നതു കൂടിയാണ് ഈ മെറ്റാഫിസിക്കൽ പെയിൻറി
ങ്ങെന്ന് ചിത്രകാരി ജി എസ് സ്മിത പറഞ്ഞു.

എയർ ഇന്ത്യ ബിനാലെയുടെ ഭാഗമായത് വിനോദസഞ്ചാര മേഖലക്ക് ഏറെ ഗുണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ എയർ ഇന്ത്യ സിഇഒയും എയർ ഏഷ്യ ഇന്ത്യ പ്രസിഡന്റുമായ അലോക് സിങ്, കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ്‌ബോസ് കൃഷ്ണമാചാരി തുടങ്ങിയവർ പങ്കെടുത്തു. കൂടുതൽ വിമാനങ്ങളിൽ ടെയിൽ ആർട്ട് നടത്തുമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് അധികൃതർ അറിയിച്ചു.

article-image

fhgfdhg

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed