പിടി സെവന്‍റെ ശരീരത്തില്‍ പെല്ലറ്റുകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു

പാലക്കാട് ധോണിയില്‍ നിന്നും മയക്കു വെടിവച്ചു പിടികൂടിയ കാട്ടുകൊമ്പന്‍ പിടി സെവന്‍റെ ശരീരത്തില്‍ പെല്ലറ്റുകള്‍ കണ്ടെത്തിയ സംഭവത്തില്‍ വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ അന്വേഷണം പ്രഖ്യാപിച്ചു. ആനയുടെ ശരീരത്തില്‍ പെല്ലറ്റ് കൊണ്ട് വെടിയേറ്റതായി വെറ്റിനറി ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.
15 പെല്ലറ്റുകളാണ് ശരീരത്തില്‍ തറച്ച നിലയില്‍ കണ്ടെത്തിയത്. ഇതേ തുടർന്നുള്ള വേദനയിലാണ് ആന അക്രമാസക്തനായിരുന്നതെന്നാണ് വിലയിരുത്തല്‍.
futvu