റിപ്പബ്ലിക് ദിനത്തിൽ കേരളത്തിൽ നിന്ന് 11 പോലീസ് ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ മെഡൽ


വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ ഇക്കൊല്ലത്തെ പൊലീസ് മെഡലിന് കേരളത്തിൽ‍ നിന്ന് സ്റ്റേറ്റ് സ്പെഷ്യൽ‍ ബ്രാഞ്ച് തൃശൂർ‍ റെയ്ഞ്ച് എസ്.പി ആമോസ് മാമ്മന്‍ അർ‍ഹനായി. സ്ത്യുത്യർ‍ഹ സേവനത്തിനുളള രാഷ്ട്രപതിയുടെ ഇക്കൊല്ലത്തെ പൊലീസ് മെഡൽ കേരളത്തിൽ‍ നിന്ന് 10 പോലീസ് ഉദ്യോഗസ്ഥർ‍ക്ക് ലഭിക്കും.  

പി. പ്രകാശ് (ഐ.ജി, ഇന്‍റലിജന്‍സ്), അനൂപ് കുരുവിള ജോണ്‍ (ഐ.ജി, ഡയറക്ടർ‍, ക്യാബിനറ്റ് സെക്രട്ടറിയേറ്റ്, ന്യൂഡൽ‍ഹി), കെ.കെ മൊയ്തീന്‍കുട്ടി (എസ്.പി, ക്രൈംബ്രാഞ്ച് കോഴിക്കോട് ആൻഡ് വയനാട്), എസ്. ഷംസുദ്ദീന്‍ (ഡി.വൈ.എസ്.പി, വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ, പാലക്കാട്), ജി.എൽ അജിത് കുമാർ‍  (ഡി.വൈ.എസ്.പി, സ്റ്റേറ്റ് സ്പെഷ്യൽ‍ ബ്രാഞ്ച്, തിരുവനന്തപുരം സിറ്റി ഡിറ്റാച്ച്മെന്‍റ്), കെ.വി പ്രമോദന്‍ (ഇന്‍സ്പെക്ടർ‍, വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ, കണ്ണൂർ‍), പി.ആർ രാജേന്ദ്രന്‍ (എസ്.ഐ, കേരള പൊലീസ് അക്കാഡമി), സി.പി.കെ ബിജുലാൽ‍ (ഗ്രേഡ് എസ്.ഐ, സ്റ്റേറ്റ് സ്പെഷ്യൽ‍ ബ്രാഞ്ച് കണ്ണൂർ‍), കെ. മുരളീധരന്‍ നായർ‍ (ഗ്രേഡ് എസ്.ഐ, വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ എസ്.ഐ.യു − 2), അപർണ ലവകുമാർ‍ (ഗ്രേഡ് എ.എസ്.ഐ, സൈബർ‍ ക്രൈം പൊലീസ് സ്റ്റേഷന്‍, തൃശൂർ‍ സിറ്റി) എന്നിവർക്കാണ് സ്തുത്യർഹ സേവനത്തിനുള്ള പൊലീസ് മെഡൽ ലഭിച്ചതെന്ന് സംസ്ഥാന പൊലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി.പി പ്രമോദ് കുമാർ അറിയിച്ചു.

article-image

rdydy

You might also like

Most Viewed