ഗുണ്ടകളുമായി ബന്ധം; രണ്ട് ഡി.വൈ.എസ്.പിമാർക്ക് സസ്പെൻഷൻ

ഗുണ്ടകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് രണ്ട് ഡി.വൈ.എസ്.പിമാർക്ക് സസ്പെൻഷൻ. തിരുവനന്തപുരം റൂറൽ ജില്ല ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.ജെ. ജോൺസൺ, തിരുവനന്തപുരം സ്പെഷ്യൽ വിജിലൻസ് യുനിറ്റ് ഒന്നിലെ ഡി.വൈ.എസ്.പി പി. പ്രസാദ് എന്നിവർക്കെതിരെയാണ് നടപടി. ജോൺസന്‍റെ മകളുടെ പിറന്നാൾ ആഘോഷം സ്പോൺസർ ചെയ്തത് ഗുണ്ടകളാണെന്ന ഗുരുതര കണ്ടെത്തലുമുണ്ട്.
തിരുവനന്തപുരം നഗരത്തിൽ അടുത്തകാലത്തായി നിരന്തരം ഉണ്ടാവുന്ന ഗുണ്ടാ ആക്രമണങ്ങളെ സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ട് ഡി.വൈ.എസ്.പിമാർക്കും ഗുണ്ടകളുമായുള്ള അടുത്ത ബന്ധം കണ്ടെത്തിയത്. തുടർന്നാണ് ഇരുവരേയും സസ്പെന്‍റ് ചെയ്യാനുള്ള തീരുമാനത്തിലേക്ക് സംസ്ഥാന സർക്കാർ എത്തിയത്. ഗുണ്ടകളുമായുള്ള ബന്ധത്തെ തുടർന്ന് നാല് സി.ഐമാരേയും ഒരു എസ്.ഐയേയും കഴിഞ്ഞ ദിവസം സസ്പെന്‍റ് ചെയ്തിരുന്നു.
gdgdg