വ്യാജ ആദായ നികുതി റീഫണ്ടിംഗ് തട്ടിപ്പ്: 13 മലയാളികൾ ഉൾപ്പെടെ 31 പേർക്കെതിരെ കേസ്

വ്യാജ ആദായ നികുതി റീഫണ്ടിലൂടെ തട്ടിപ്പ് നടത്തിയ 31 ആളുകൾക്കെതിരെ കേസ്. കേരള പൊലീസിൽ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥരടക്കം 13 മലയാളികൾക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസെടുത്തവരിൽ 18 നാവികസേനാ ഉദ്യോഗസ്ഥന്മാരും ഉൾപ്പെടുന്നുണ്ട്.
കേരളത്തിലെ ഇന്‍കം ടാക്‌സ് ജോയിന്റ് കമ്മീഷണർ ടിഎം സുഗന്തമാല നൽകിയ പരാതിയിലാണ് കേസെടുത്തത്. കേസിൽ ഉൾപ്പെട്ട ഇരുപതോളം പേർ പിഴ അടയ്ക്കാന്‍ തയാറാകുകയും 22 ലക്ഷം രൂപയിലധികം പിഴ അടയ്ക്കുകയും ചെയ്തിട്ടുണ്ട്.
കണ്ണൂർ ഏഴിമലയിലെ നാവിക അക്കാദമിയിലുള്ള നാവിക ഉദ്യോഗസ്ഥർ, കണ്ണൂർ എ ജി ക്യാമ്പിലെ ജി ചന്ദ്രൻ, പേരാവൂർ പൊലീസ് സ്റ്റേഷനിലെ കെ വിനോദ് കുമാർ എന്നിവർക്കെതിരെ ഉൾപ്പെടെയാണ് കേസ്. വ്യാജരേഖകൾ നൽകി ആദായ നികുതി റീഫണ്ടിലൂടെ പണം തട്ടിയെന്നാണ് കേസ്. 44 ലക്ഷം രൂപയോളമാണ് റീഫണ്ട് വാങ്ങിയത്. വ്യാജ ഫയൽ ക്ലെയിം ചെയ്യുന്നതിനായി ഏജന്റുമാർ 20 ശതമാനത്തിലധികം കമ്മീഷന്‍ വാങ്ങിയിരുന്നു. ഇവരേയും കേസിൽ പ്രതി ചേർക്കും.
dgdfghdf