കേരള സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക നമ്പർ സീരിസ് നൽകാൻ നീക്കം


സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക വാഹനങ്ങൾ കൃത്യമായി തിരിച്ചറിയുന്നതിന് പുതിയ സംവിധാനം ഒരുങ്ങുന്നു. സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക നമ്പർ സീരിസ് നൽകാൻ മോട്ടോർ വാഹന വകുപ്പ് ശുപാർശ ചെയ്തു. സർക്കാർ വാഹനങ്ങൾക്ക് കെഎൽ 15 എഎ, തദ്ദേശസ്ഥാപനങ്ങളുടെ വാഹനങ്ങൾക്ക് കെഎൽ 15 എബി, അർധ സർക്കാർ − സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളുടെ വാഹനങ്ങൾക്ക് കെഎൽ 15 എസി എന്നിങ്ങിനെ പ്രത്യേക നമ്പർ സീരിസ് നൽകാനാണ് ആലോചന. ഇത്തരത്തിൽ വാഹനങ്ങൾ രജിസ്റ്റർ ചെയത് സർക്കാർ വാഹനങ്ങളുടെ കൃത്യമായ കണക്ക് സൂക്ഷിക്കാനും ദുരുപയോഗം തടയാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ സർക്കാരിന് സ്വന്തമായി എത്ര വാഹനങ്ങളുണ്ടെന്നതിന് കൃത്യമായ കണക്കുകൾ ലഭ്യമല്ല.

പ്രത്യേക സീരിസ് പ്രാബല്യത്തിൽ വന്നാൽ നിലവിലുള്ള വാഹനങ്ങൾ 15 സീരിസിലേക്ക് മാറ്റി റീ രജിസ്റ്റർ ചെയ്യേണ്ടി വരും. പ്രസ്തുത പരിഷ്കാരങ്ങളെപ്പറ്റി ചർച്ച നടത്താൻ ഗതാഗത മന്ത്രി യോഗം വിളിച്ചിട്ടുണ്ട്.

article-image

cvjg

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed