മംഗലപുരത്ത് പോലീസിനുനേരെ ബോംബെറിഞ്ഞ കേസിലെ മുഖ്യപ്രതി പിടിയിൽ


മംഗലപുരത്ത് പോലീസിനുനേരെ ബോംബെറിഞ്ഞ കേസിലെ മുഖ്യപ്രതി പിടിയിൽ‍. അണ്ടൂർ‍ക്കോണം സ്വദേശി ഷെഫീഖാണ് പിടിയിലായത്. ആര്യനാട് നിർമാണം നടക്കുന്ന വീട്ടിൽ ഒളിച്ചു കഴിയുകയായിരുന്നു ഷെഫീഖ്. നിർമാണത്തിലിരിക്കുന്ന തന്‍റെ വീട്ടിൽ രണ്ട് പേർ താമസിക്കുന്നത് കണ്ട വീട്ടുടമ ഇവരെ ചോദ്യം ചെയ്തു. ഇതോടെ പ്രതികൾ വീട്ടുടമയെ മർദ്ദിച്ച് കിണറ്റിലിട്ടു. നിലവിളി കേട്ടത്തിയ നാട്ടുകാരാണ് ഷെഫീക്കിനെ പിടികൂടിയത്.

ഷെഫീക്കിനൊപ്പമുണ്ടായിരുന്ന കൂട്ടാളി അബിൻ എന്നയാൾ ഓടി രക്ഷപ്പെട്ടു. കഴിഞ്ഞദിവസം യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ‍ പിടികൂടാനെത്തിയപ്പോഴാണ് ഷെഫീഖ് പോലീസിന് നേർ‍ക്ക് ബോംബറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

article-image

dfhdf

You might also like

  • Straight Forward

Most Viewed