റിപ്പബ്ലിക് ദിനാഘോഷ പരേഡിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാനോടൊപ്പം മുഖ്യമന്ത്രിയും

റിപ്പബ്ലിക് ദിനാഘോഷ പരേഡിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാനോടൊപ്പം മുഖ്യമന്ത്രിയും റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് വിവിധ സേനാവിഭാഗങ്ങൾ നടത്തുന്ന പരേഡുകളുടെ ഭാഗമായുള്ള തിരുവനന്തപുരത്തെ സംസ്ഥാനതല ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ പങ്കെടുക്കും. റിപ്പബ്ലിക് ദിന പരിപാടി കഴിഞ്ഞു മാത്രമേ കോൽക്കത്തയിൽ നടക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റിയോഗത്തിൽ പങ്കെടുക്കാൻ പിണറായി വിജയൻ തിരിക്കുകയുള്ളു.
മന്ത്രി വി. ശിവൻകുട്ടിയും പങ്കെടുക്കും. ജില്ലകളിൽ മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കും. ജില്ലകളിൽ പതാക ഉയർത്തുന്ന മന്ത്രിമാർ: കൊല്ലം- കെ.എൻ.ബാലഗോപാൽ, പത്തനംതിട്ട -വീണ ജോർജ്, ആലപ്പുഴ- സജി ചെറിയാൻ, കോട്ടയം-ജെ. ചിഞ്ചുറാണി, ഇടുക്കി- റോഷി അഗസ്റ്റിൻ, എറണാകുളം-പി. രാജീവ്, തൃശൂർ- കെ. രാജൻ, പാലക്കാട്- എം.ബി. രാജേഷ്, മലപ്പുറം- കെ. കൃഷ്ണൻകുട്ടി, കോഴിക്കോട്- എ.കെ. ശശീന്ദ്രൻ,വയനാട്- ഡോ. ആർ ബിന്ദു, കണ്ണൂർ- കെ. രാധാകൃഷ്ണൻ, കാസർഗോഡ്- അഹമ്മദ് ദേവർകോവിൽ.
ertyetr