തൃക്കാക്കര കൂട്ടബലാത്സംഗക്കേസ്; സിഐ പിആർ സുനു നാളെ നേരിട്ട് ഹാജരാകണമെന്ന് ഡിജിപി

തൃക്കാക്കര കൂട്ടബലാത്സംഗക്കേസിൽ പ്രതിയായ ബേപ്പൂർ കോസ്റ്റൽ സിഐ സുനുവിനോട് നേരിട്ട് ഹാജരാകാൻ നിർദേശിച്ച് ഡിജിപി അനിൽകാന്ത്. നാളെ 11 മണിക്ക് പൊലീസ് ഹെഡ്ക്വാട്ടേഴ്‌സിൽ എത്തണമെന്നാണ് ഡിജിപിയുടെ നിർദേശം. സുനുവിനെ പിരിച്ചുവിടുന്നത് സംബന്ധിച്ച ചർച്ചകള്‍ സജീവമായിരുന്നു. ഇതിന്റെ ആദ്യപടിയെന്ന നിലയിൽ സുനുവിനെ വിളിച്ച് വിശദീകരണം തേടിയിരുന്നു. സുനു പിന്നീട് അഡ്മിനിസ്‌ട്രേഷൻ ട്രിബ്യൂണലിനെ സമീപിക്കുകയും ആ കേസ് പരിഗണിക്കുകയും വിശദീകരണം തേടുകയും ചെയ്തിരുന്നു. 31ആം തിയതിയ്ക്ക് മുമ്പ് മറുപടി നൽകണമെന്ന് സുനുവിനോട് ട്രിബ്യൂണൽ ആവശ്യപ്പെടുകയും ചെയ്തു. ട്രിബ്യൂണലിന് വിശദീകരണം നൽകിയതിന് തൊട്ടുപിന്നാലെയാണ് സുനുവിനോട് നേരിട്ട് ഹാജരാകാന്‍ ഡിജിപി ആവശ്യപ്പെട്ടത്.
തൃക്കാക്കരയിൽ വീട്ടമ്മ കൂട്ടബലാത്സംഗത്തിന് ഇരയായ കേസിൽ മൂന്നാം പ്രതിയാണ് പിആർ സുനു. പരാതിക്കാരിയുടെ വീട്ടുജോലിക്കാരിയായിരുന്ന വിജയലക്ഷ്മിയാണ് ഒന്നാം പ്രതി. വിജയലക്ഷ്മിയുടെ സുഹൃത്ത് രാജീവ് രണ്ടാം പ്രതിയും. സുനു അടങ്ങുന്ന സംഘം തൃക്കാക്കരയിലും കടവന്ത്രയിലുമെത്തിച്ച് കൂട്ട ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. തൃക്കാക്കര സ്വദേശിയായ വീട്ടമ്മയാണ് പീഡന പരാതി നൽകിയത്. യുവതിയുടെ ഭർത്താവ് ജയിലിൽ കഴിയുകയാണ്. ഇത് മുതലെടുത്ത സിഐയും സംഘവും ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് വീട്ടമ്മയുടെ പരാതി.
gfgdfg