ഇരിക്കൂറിൽ യുവാവ് കുത്തേറ്റ് മരിച്ചു

ഇരിക്കൂറിൽ യുവാവ് കുത്തേറ്റ് മരിച്ചു. സുകുമാരന്‍റെ മകൻ വിഷ്ണു(26) ആണ് കൊല്ലപ്പെട്ടത്. പടിയൂർ കല്യാട് പഞ്ചായത്തിലെ ആര്യങ്കോട് കോളനിയിൽ വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വീട്ടുകാർ വിഷ്ണുവിനെ കുത്തേറ്റ നിലയിൽ വരാന്തയിൽ കാണുകയായിരുന്നു.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തിൽ ഇരിക്കൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
eytdryd