പുതുവത്സരത്തിൽ സർവീസിന് പകുതി നിരക്ക് മാത്രം ഈടാക്കി മെട്രോ


പുതുവത്സരം പ്രമാണിച്ച് സർവീസ് സമയം നീട്ടി കൊച്ചി മെട്രോ. കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

പുതുവത്സരത്തെ വരവേൽക്കാൻ കൊച്ചി ഒരുങ്ങി കഴിഞ്ഞു. നഗരത്തിന്റെ വിവിധയിടങ്ങളിൽ പുതുവർഷ പരിപാടികൾ സംഘടിപ്പിച്ചും സംഗീത വിരുന്നൊരുക്കിയും ജനം ആഘോഷ തിമിർപ്പിലാണ്. പുതുവർഷം പിറക്കുന്നത് രാത്രി 12 മണിക്ക് പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാർക്കായി മെട്രോ സർവീസ് നീട്ടിയിരിക്കുകയാണ്. 2023 ജനുവരി 1ന് അർധരാത്രി 1.00 മണി വരെ മെട്രോ സർവീസ് ഉണ്ടാകും.

സർവീസ് നീട്ടി നൽകുക മാത്രമല്ല, രാത്രിയുള്ള സർവീസിന് പകുതി നിരക്ക് മാത്രമേ മെട്രോ ഈടാക്കുന്നുള്ളു. മഡിസംബർ 31 രാത്രി 9 മണി മുതൽ ജനുവരി 1 അർധരാത്രി 1.00 മണി വരെ ടിക്കറ്ര് നിരക്കിൽ 50% ന്റെ കിഴിവാണ് മെട്രോ വാഗ്ദാനം ചെയ്തിരിക്കുന്നത്.

article-image

xcsxd

You might also like

  • Lulu Exchange
  • Straight Forward

Most Viewed