പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്ത് കണ്ടുകെട്ടുന്നതിൽ വീഴ്ച്ച; ഹൈക്കോടതിയോട് മാപ്പ് പറഞ്ഞ് സർക്കാർ

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകരുടെ സ്വത്ത് കണ്ടുകെട്ടുന്നതിൽ വീഴ്ച്ച സംഭവിച്ചതിനെ തുടർന്ന് ഹൈക്കോടതിയോട് മാപ്പ് പറഞ്ഞ് സംസ്ഥാന സർക്കാർ. പിഎഫ്‌ഐ യുടെ ഹർത്താലിൽ പൊതുമുതൽ വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് പ്രവർത്തകരുടെ സ്വത്ത് കണ്ടുകെട്ടാൻ കോടതി നിർദേശം ഉണ്ടായിരുന്നു. പൊതുമുതൽ നശിപ്പിച്ച സംഭവം അതീവ ഗൗരവമേറിയതാണെന്ന് ഹൈക്കോടതി പറഞ്ഞു.
ഇതിനെ തുടർന്നാണ് ഹൈക്കോടതിയിൽ സർക്കാർ നിരുപാധികം മാപ്പ് പറഞ്ഞത്. രജിസ്‌ട്രേഷൻ വകുപ്പ് കണ്ടെത്തിയ വസ്തുവകകൾ ജനുവരി 15 നകം കണ്ടു കെട്ടുമെന്ന് അഡിഷണൽ ചീഫ് സെക്രട്ടറി ഡോക്ടർ വി വേണു അറിയിച്ചു. റവന്യു റിക്കവറി നടപടികൾക്ക് ലാൻഡ് റവന്യൂ കമ്മീഷണറെ ചുമതലപ്പെടുത്തിയെന്നും കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ മനഃപൂർവമായ വീഴ്ച വരുത്തിയില്ലെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി. ഏറ്റെടുക്കൽ പൂർത്തിയാക്കാൻ ഒരു മാസത്തെ സമയം കൂടി വേണമെന്ന് ചീഫ് സെക്രട്ടറി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. പൊതുമുതൽ സംരക്ഷിക്കൽ പ്രധാനമെന്ന് പറഞ്ഞ കോടതി അല്ലാത്ത നടപടികൾ സമൂഹത്തിന് എതിരാണെന്നും അത്തരം നടപടികൾ ഉരുക്കുമുഷ്ടി കൊണ്ട് നേരിടണമെന്നും പറഞ്ഞു. അതിനാണ് നേരിൽ ഹാജരാകാൻ ആവശ്യപ്പെട്ടതെന്ന് അഡീഷണൽ ചീഫ് സെക്രട്ടറിയോട് കോടതി വിശദീകരിച്ചു.
tyut6u