ലീഗ് യുഡിഎഫിന്‍റെ അവിഭാജ്യ ഘടകം, കുപ്പായം മാറും പോലെ മുന്നണി മാറില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

കുപ്പായം മാറും പോല ലീഗ് മുന്നണി മാറില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ഏതെങ്കിലും വിഷയത്തിൽ അഭിപ്രായം പറഞ്ഞാൽ മുന്നണി ധാരണയാണെന്ന് കരുതരുത്. മുഖ്യമന്ത്രിയും സിപിഐഎം സെക്രട്ടറിയും വിഷാധിഷ്ടിതമായാണ് പറഞ്ഞത്. അതെല്ലാം രാഷ്ട്രീയ സഖ്യമായി കാണരുതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ലീഗ് പരാമർശത്തെ ദുർവ്യാഖ്യാനം ചെയ്യേണ്ട കാര്യമില്ല. ലീഗിനെ പ്രശംസിക്കുക മാത്രമല്ല മുഖ്യമന്ത്രി ചെയ്തത്.എതിർക്കേണ്ട വിഷയം വരുമ്പോൾ എതിർത്തിട്ടുണ്ട്. അനുകൂലിക്കേണ്ടപ്പോൾ അനുകൂലിച്ചിട്ടുമുണ്ട് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഗവർണർ വിഷയത്തിൽ ലീഗ് കൃത്യമായ നിലപാട് സ്വീകരിച്ചു. മെറിറ്റിന് അനുസരിച്ചാണ് നിലപാടുകൾ സ്വീകരിക്കുന്നത്. അതിൽ മുന്നണി പ്രശ്നം ഇല്ല.
ബഫർസോൺ വിഷയത്തിൽ സർക്കാരിന് വീഴ്ചകൾ വന്നു എന്ന് പി കെ കുഞ്ഞാലിക്കുട്ടി. സർക്കാർ വരുത്തിയ വീഴ്ചകൾക്ക് വലിയ വില കൊടുക്കേണ്ടി വന്നു. ഇനിയെങ്കിലും സമയബന്ധിതമായി പ്രവർത്തിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെയും വി മുരളീധരനെയും പുകഴ്ത്തിയ അബ്ദുൽ വഹാബിന്റെ പരാമർശം അടഞ്ഞ അധ്യായം. വഹാബ് വിശദീകരണം നൽകി.തങ്ങളുമായി വഹാബ് സംസാരിച്ചു.ഇനി അത് കൂടുതൽ ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കഴിഞ്ഞ ദിവസം ലീഗിനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും രംഗത്തുവന്നിരുന്നു. യുഡിഎഫിന്‍റെ കരുത്ത് മുസ്‍ലിം ലീഗ് ആണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
trftydryd